ഗ്രാമസേവകന്റെ ഒപ്പിട്ട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു

എഴുപുന്ന: ഗ്രാമസേവകന്റെ ഒപ്പിട്ട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു. സംഭവം വിവാദമായതോടെ പണം തിരികെ ബാങ്കിലടച്ചു.
എഴുപുന്ന പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജി പ്രസാദാണ് ബാങ്കില്‍നിന്ന് ചെക്കിന്മേല്‍ പണം പിന്‍വലിച്ചത്. വിവരം ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എം. അലിയാരെ അംഗങ്ങള്‍ ധരിപ്പിച്ചു.
വിജി പ്രസാദിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്തു. കഴിഞ്ഞ 22നാണ് ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചത്. ബുധനാഴ്ചയാണ് ബാങ്കില്‍ തിരിച്ചടച്ചത്. ഇതിന്റെ രേഖ വിജി പ്രസാദ് തന്നെ സി.ഡി.എസ് ഓഫിസില്‍ ഹാജരാക്കി. ഓഫിസില്‍ നിന്ന് രണ്ട് ചെക്ക്‌ലീഫുകള്‍ നഷ്ടപ്പെട്ടത് അക്കൗണ്ടന്റാണ് കണ്ടുപിടിച്ചത്.
അംഗങ്ങളില്‍ ചിലര്‍ ബാങ്കില്‍ നടത്തിയ അന്വേഷണത്തിലാണ് പണം പിന്‍വലിച്ചകാര്യം അറിയുന്നത്