ഷാള്‍ കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ചു

എരമല്ലൂര്‍: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ അബന്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഏഴു വയസ്സുകാരി മരിച്ചു. എഴുപുന്ന പഞ്ചായത്തില്‍ എരമല്ലൂര്‍ കളപ്പുരയ്ക്കല്‍ ഷാബുരാജിന്റെ മകള്‍ ഫൌമ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. അമ്മ മനീഷയും സഹോദരി ഭാവനയും പുറത്തുപോയ സമയത്താണ് അപകടം. കുട്ടിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ എത്തി ഷാള്‍ മുറിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എരമല്ലൂര്‍ സാന്താക്രൂസ് പബ്ളിക് സ്കൂള്‍ രണ്ടാംക്ളാസ് വിദ്യാര്‍ഥിയായിരുന്നു