കെ.എസ്.ആര്‍.ടി.സി തിരുകൊച്ചി സര്‍വീസ് എരമല്ലൂര്‍, പൂച്ചാക്കല്‍ പ്രദേശങ്ങളിലേക്കു നീട്ടണം

അരൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ തിരുകൊച്ചി സര്‍വീസ് എരമല്ലൂര്‍,പൂച്ചാക്കല്‍ പ്രദേശങ്ങളിലേയ്ക്കു നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. കെ.എസ്.ആര്‍.ടി.സി മുന്‍കൈയെടുത്ത് പുതുതായി ആരംഭിച്ച തിരുകൊച്ചി സര്‍വീസ് ഫെയര്‍സ്റേജ് സ്റോപ്പായ എരമല്ലൂരിലേക്കും പൂച്ചാക്കലിലേയ്ക്കും നീട്ടുന്നത് യാത്രാക്ളേശത്തിന് പരിഹാരമാവും.
ലോഫ്ളോര്‍ എ.സി ബസ്സുക ള്‍ ആരംഭിച്ചപ്പോഴും അരൂര്‍ വരെ മാത്രമാക്കിയിരുന്നു. ഇപ്പേ ാള്‍ ദിനംപ്രതി ഒമ്പത് ഷെഡ്യൂളുകളുള്ള തിരുകൊച്ചി സര്‍വീസും അരൂര്‍ ക്ഷേത്രം ജങ്ഷന്‍ കൊണ്ട് അവസാനിപ്പിക്കുകയാണ്. എറണാകുളം വിട്ട് കഴിഞ്ഞാല്‍ ഏക ഫെയര്‍ സ്റേജുള്ള എരമല്ലൂരിലേക്ക് പുതിയ ബസ്സുകള്‍ നീട്ടുന്നതിലൂടെ പടിഞ്ഞാറന്‍ മേഖലയില്‍ അനുവഭിക്കുന്ന യാത്രാക്ളേശത്തിന് പരിഹാരമുണ്ടാവും.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ് ലോബിക്കു വഴങ്ങിയാണ് ഇത് അരൂര്‍ ക്ഷേത്രമാക്കി ചുരുക്കിയതെന്ന് കേരളാ ന്യൂനപക്ഷ സെല്‍ നിയോജകമണ്ഡലം സെക്രട്ടറി എം സലാഹുദ്ദീന്‍ പറഞ്ഞു. നിന്നു തിരിയാന്‍ ഇടമില്ലാത്ത അരൂര്‍ പഞ്ചായത്തിന് സമീപം ആറ് തിരുകൊച്ചി ബസ്സും മറ്റ് സ്വകാര്യ ബസ്സുകളും കൂടിയാവുമ്പോള്‍ ജനങ്ങള്‍ക്ക് കാല്‍ നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
അരൂരില്‍ ബസ്ബേ ഉണ്െടങ്കിലും അവിടെ പാര്‍ക്ക്ചെയ്യാന്‍ ആരും തയ്യാറല്ല. ബസ് സര്‍വീസ് നീട്ടിയാല്‍ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ സഹായകരമാവുമെന്ന് ജെ.വൈ.എസ് സംസ്ഥാന കമ്മിറ്റിയംഗം വി കെ ഗൌരീഷന്‍ പറഞ്ഞു.
അരൂരിന്റെ കിഴക്കന്‍ മേഖലയിലേക്ക് ഒരു ബസ് പോലും അനുവദിക്കാതിരുന്ന സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും നടപടി അപലപനീയമാണെന്നും നിരവധി ജനങ്ങള്‍ യാത്രചെയ്യുന്ന കിഴക്കന്‍ മേഖലകളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്താന്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ നിയോജകമണ്ഡലം പ്രസിഡന്റ് ബഷീര്‍ പാണാവള്ളി ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ റൂട്ട് മാറ്ററുകളാണ് പുതിയ ബസ്സുകളില്‍ കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിരിക്കുന്നത്. ആകെയുള്ള അങ്കമാലിയില്‍ നിന്നു പുറപ്പെടുന്ന ലോഫ്ളോര്‍ ബസ്സുകളില്‍ മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാര്‍ ഉള്ളത്.
രാവിലെ അരൂര്‍ ക്ഷേത്രം ജങ്ഷനില്‍ നിന്നു പുറപ്പെടുന്ന തിരുകൊച്ചി സര്‍വീസില്‍ വന്‍ തിരക്കാണ്. ഇത് നീട്ടിയാല്‍ അരൂരിന്റെ പടിഞ്ഞാന്‍ മേഖലകളില്‍ നിന്നു എഴുപുന്ന തുറവൂര്‍ റെയില്‍വേ സ്റേഷനിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് പോപുലര്‍ഫ്രണ്ട് അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിറാസ് പാണാവള്ളി പറഞ്ഞു.
കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കാന്‍ സര്‍വീസ് നീട്ടാന്‍ നടപടിയെടുക്കണമെന്ന്.എന്‍.സി.പി അരൂര്‍ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.