ആലപ്പുഴ: നെഹ്റു ട്രോഫി ഫൈനലില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഫിനിഷിങ് പോയിന്റ് കടന്നത് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍്. ഹീറ്റ്സില്‍ കുറിച്ച സമയം (4.58: 44 മിനിറ്റ്) ഫൈനലില്‍ മെച്ചപ്പെടുത്തിയാണ് (4.50.68 മിനിറ്റ്) ജവാഹര്‍ തായങ്കരി ജലരാജാക്കന്‍മാരായത്. ഫൈനലില്‍ 4.50.68 മിനിറ്റും ജവഹര്‍ തായങ്കരി കുറിച്ചു. പായിപ്പാടന്‍ ചുണ്ടന്‍ 4.51:39 മിനിറ്റും, ശ്രീഗണേശന്‍ ചുണ്ടന്‍ 4.52:28 മിനിറ്റും, പട്ടാറ ചുണ്ടന്‍ 4.53:23 മിനിറ്റും രേഖപ്പെടുത്തി. ഹാട്രിക് സ്വപ്നവുമായി എത്തിയ കൊല്ലം ജീസസ് ക്ളബിനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് ക്യാപ്റ്റന്‍ കുമരകം മനയത്ത് ജോസഫ് ഫിലിപ്പിന്റെ ജവാഹര്‍ തായങ്കരി ഫൈനലില്‍ ഒന്നാമതെത്തിയത്.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കൊല്ലം കരുനാഗപ്പള്ളി സെന്റ് ജോര്‍ജ് ബോട്ട് ക്ളബിന്റെ ദേവാസും സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലില്‍ കൊല്ലം ജീസസ് ബോട്ട് ക്ളബിന്റെ കാരിച്ചാലും, തേര്‍ഡ് ലൂസേഴസ് ഫൈനലില്‍ എരമല്ലൂര്‍ കാക്കത്തുരുത്ത് ബോട്ട് ക്ളബിന്റെ വെള്ളംകുളങ്ങരയും ജേതാക്കളായി. വിജയികള്‍ക്ക് മന്ത്രി ജി. സുധാകരന്‍, ടൂറിസം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സീതാറാം യച്ചൂരി, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
FollowersEramalloor is a village located on the NH47 Highway linking Kanyakumari and Salem. It is near the coast, with a landscape characterised by salty ponds (known locally as "Kandom") and larger ponds used for fishing (known as "Chaal"). It lies along the backwaters of Alapuzha, and is situated near to the model tourism village at Kumbalangi and the beach at Chellanam. |